നാടൻ കലാ രൂപങ്ങൾ അധപതനത്തിന്റെ പാതയിൽ

ഗ്രാമീണ കലകൾ കൊണ്ട് സമ്പന്നമാണ് കേരളം ആചാരങ്ങളും വിശ്വാസങ്ങളും ബന്ധപ്പെട്ടാണ് ഈ കഥകളെല്ലാം തന്നെ ഉണ്ടായതും. ഉത്സവങ്ങളും ആഘോഷങ്ങളും ആയും കാർഷിക സംസ്കാരവുമായി നമ്മുടെ നാടൻകലകൾ ബന്ധമുണ്ട്. ഓരോ നാട്ടിലെയും നാട്ടു കലകളെ അടുത്തറിയുമ്പോൾ അറിയാം ആ കലകൾക്ക് നാട്ടിലെ ജീവിതരീതിയുമായി എല്ലാ തരത്തിലുള്ള ബന്ധവും പ്രകടമായി നമുക്ക് കാണാം. ചില കലകൾ ആവട്ടെ ആചാരങ്ങളുടെ കഥകൾ നമ്മോട് വിളിച്ചോതുന്ന വയാണ്.
ഓരോ ദേശത്തിനും ഓരോ നാടിനും അതിനായ് തനതുകലകൾ ഉണ്ട് അവ ഒരു ദേശത്തെ ഒരുമിപ്പിച്ച് നിർത്തുവാനും കഴിഞ്ഞു.സിനിമയും നവമാധ്യമങ്ങളും വരുന്നതിന് ഏതാനും വർഷങ്ങൾക്ക് മുമ്പുതന്നെ കലാആസ്വാദനത്തിന് ഗ്രാമീണർക്ക്ഒരു സഹായിയായിരുന്നു ഈ പ്രാചീന കലകൾ അങ്ങനെ തലമുറകളിലൂടെ പകർന്ന് നാടിൻറെ സംസ്കാരത്തെ കലകൾ വളർത്തി ഓരോ നാടിനും അതിനായ് സംസ്കാരം വിളിച്ചോതുന്ന കലകൾ ഉണ്ടായിരുന്നു ഇന്ന് ഈ കഥകളെല്ലാം തന്നെ അധപതനത്തിന് പാതയിലാണ്.
ആധുനികകാലത്ത് അവയിൽ പലതിനെയും പ്രചാരം നഷ്ടപ്പെട്ടു ചിലത് നേരു വറ്റിപോവുക തന്നെ ചെയ്തു. തെയ്യം പോലുള്ള ചില അനുഷ്ടാന കലകളെ കുറിച്ച് ഇന്നത്തെ എല്ലാ ദേശത്തെ ആളുകൾക്കിടയിലും കേട്ടറിവ് എങ്കിലും ഉണ്ട് എന്നാൽ അത്ര പ്രദേശങ്ങളിൽ മാത്രം നിലനിൽക്കുന്ന നിലനിന്നിരുന്ന മറ്റു ചിലരുണ്ട് അവയെ കുറിച്ച് മനസ്സിലാക്കാം.
കുമ്മാട്ടി
ആചാരമായും ആഘോഷമായും കണക്കാക്കി വരുന്നുവെന്നാണ് കുമ്മാട്ടിക്കളി പ്രാചീനകാലം മുതൽതന്നെ തൃശൂർ പാലക്കാട് വയനാട് ജില്ലകളിൽ ഇത് നിലനിന്നിരുന്നു തൃശൂരിൽ ഓണത്തോടനുബന്ധിച്ച് ആണ് കളി ഓണ കുമ്മാട്ടി എന്നും ഇവിടെ വിളിക്കുന്നു.
വയനാട്ടിൽ ദേവീപ്രീതിക്കായി കുമ്മാട്ടിക്കളി അതിനാൽ ഭദ്രകാളി റൂട്ട് എന്നുംപറയുന്നു ചിറ്റൂരിൽ കൊങ്ങൻപട അനുബന്ധിച്ചാണ് കുമ്മാട്ടിക്കളി,
പാനേങ്കളി
സംഘക്കളി യാത്രകളി എന്നീ പേരുകളിലാണ് ഇത് അറിയപ്പെടുന്നത് കോവിലകങ്ങളിലും മലകളിലും ആണ് അവതരിപ്പിക്കപ്പെടുന്നത് നമ്പൂതിരിമാരുടെ ഇടയിൽ ആണ് ഈ കലാപ്രകടനം നിലനിന്നിരുന്നത് കോഴിക്കോട് മുതൽ ആലപ്പുഴ വരെയാണ് ഇതിന് കൂടുതൽ പ്രചാരം പിറന്നാൾ ചോറൂണ് വേളി ഉപനയനം എന്നീ വിഷയങ്ങളോട് അനുബന്ധിച്ചാണ് പാനേങ്കളി നടത്തപ്പെടുക സന്ധ്യക്ക് ആരംഭിച്ച പുലർച്ചവരെ കളി ഉണ്ടാകാം. നടത്തപ്പെടുന്ന വരാം എന്നാണ് അറിയപ്പെടുന്നത് നമ്പൂതിരിമാർ അവരുമായി യുദ്ധം ചെയ്തിരുന്നതും ഒക്കെയാണ് ഇതിനുള്ളിലെ കഥാപാത്രം
തീയാട്ട്
ഒരു അനുഷ്ഠാന കലാരൂപം എന്ന നിലയിലാണ് ക്ഷേത്രങ്ങളിൽ തീയാട്ട് നടത്തപ്പെടുന്നത് അയ്യപ്പൻ തീയാട്ട് ഭഗവതി തീയാട്ട് എന്നിങ്ങനെ രണ്ട് മധ്യകേരളത്തിലാണ് അയ്യപ്പൻ തീയാട്ടിനു പ്രചാരം എങ്കിൽ തിരുവിതാംകൂറിലാണ് ഭഗവതി തീയാട്ട് കൂടുതലായി നടത്തപ്പെടുന്നത് തീയാടി നമ്പ്യാർ വിഭാഗക്കാരാണ് അയ്യപ്പൻ തീയാട്ട് അവതരിപ്പിക്കുന്നത്. ഭഗവതി തീയാട്ട് അവതരിപ്പിക്കുന്നവരെ തീയാട്ടുണ്ണി മാർ എന്ന് വിളിക്കുന്നു നൂറ്റാണ്ടുകൾ പഴക്കമുള്ള സംഘകളിപ്പാട്ട് ലിസ്റ്റിനെക്കുറിച്ച് പരാമർശമുള്ളതിനാൽ ഇതൊരു പ്രാചീനമായ അവതരണം ആണെന്ന് പറയാം കളമെഴുത്തും കൂത്തും എല്ലാം ചടങ്ങുകളിൽ പെടുന്നു.
കൂത്ത് പലവിധം
വണ്ണാൻ സമുദായക്കാരുടെ വണ്ണാൻ കൂത്ത് കൂടിയാട്ടത്തിലെ ഭാഗമായിട്ടുള്ള പുരുഷാർത്ഥക്കൂത്ത് ആദിവാസി വിഭാഗത്തിൽപ്പെട്ട മന്നാൻ വിഭാഗക്കാരുടെ മന്നാൻ സമുദായത്തിലെ സ്ത്രീകൾ മല നടത്തുന്ന malai കൂത്ത് എന്നിവ കൂത്തിലെ വിവിധ അവതരണങ്ങളാണ് എന്നാൽ ചാക്യാർകൂത്ത് നങ്ങ്യാർകൂത്ത് ഇതിൽ നിന്നും ഏറെ വ്യത്യസ്തമാണ് പറക്കുംകൂത്ത് പ്രബദ്ധ കൂത്തും എല്ലാം വൈവിധ്യങ്ങളാണ്.
തെയ്യന്നം
ആലപ്പുഴ പത്തനംതിട്ട ജില്ലകളിലാണ് ചെയ്യുന്നതിന് പ്രാധാന്യം ഏറെക്കുറെ അന്യമായിക്കൊണ്ടിരിക്കുന്ന ഒരു കലാരൂപമാണിത് അനുഷ്ഠാനവും വിനോദവും ഇതിൽ ഉൾചേർന്നിരിക്കുന്നു ഇത് പൂർണമായും കാർഷിക അനുബന്ധ ഒരു കലാരൂപമാണ് കർഷക വേഷം ധരിച്ച സ്ത്രീ പുരുഷന്മാർ പാട്ടും സംസാരവും നൃത്തചുവടുകളുമായി കളിക്കുന്നതാണ് രീതി.
കെട്ടുകാഴ്ച
തെക്കൻ കേരളത്തിലാണ് ക്ഷേത്ര ഉത്സവങ്ങളോടനുബന്ധിച്ച് കെട്ടുകാഴ്ച യുള്ളത് വലിയ രൂപത്തിൽ കെട്ടി ഉണ്ടാക്കുന്നവയാണ് കെട്ടുകാഴ്ച പകർച്ചവ്യാധികളും മറ്റ് ആപത്തുകളും കൂടാതെ ദേശവാസികൾ രക്ഷിക്കാനായി ദൈവപ്രീതിക്കായി പ്രദർശിപ്പിക്കുന്നവയാണ് ഇവ ചെട്ടികുളങ്ങര ചാമക്കാവ് എന്നിവിടങ്ങളിലാണ് ഇത് പ്രശസ്തമാണ് വിവിധ ഇടങ്ങളിൽ വ്യത്യസ്ത രീതിയിൽ കെട്ടുകാഴ്ചകൾ ഉണ്ടാകാം കുതിരയും കാളയും അന്നവും പുരാണകഥാപാത്രങ്ങളും എല്ലാം ഇത്തരത്തിൽ ഒരുങ്ങുന്നു.
ഇത്തരത്തിലുള്ള പല കലാരൂപങ്ങളും നമ്മുടെ നാട്ടിൽ സുലഭമായി ഇരുന്നു ഇന്ന് അവയ്ക്ക് എന്തുപറ്റി നാം ചിന്തിക്കേണ്ടത് ആവശ്യകത എത്രത്തോളമുണ്ടെന്ന് ഒന്ന് എത്തി നോക്കാം....
നാടൻ കലകൾക്ക് അധപ്പതനം ഓ അതോ ആവശ്യകത ഇല്ലാത്തതോ.....?
വലിയ രീതിയിലുള്ള ജീവിതരീതിയും കാവും കാവിനോട് അനുബന്ധിച്ചുള്ള കലാരൂപങ്ങളും ആയിരുന്നു നമ്മെ നയിച്ചു കൊണ്ടിരുന്നത് എന്നാൽ ഇന്ന് നമ്മുടെ ജീവിതരീതി മാറിയിരിക്കുന്നു ജീവിതരീതിയിൽ വന്ന മാറ്റം തന്നെയാണ് ഒരു തരത്തിൽ പറഞ്ഞാൽ നാടൻ കലകൾക്ക് പുതുജീവൻ നൽകുവാൻ സാധിക്കാത്തത്. ജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള ഓട്ടത്തിനിടയിൽ നമ്മുടെ സംസ്കാരവും മറന്നു പോകുന്നുണ്ടോ എന്ന് ഒരു സംശയം. അയ്യ കലാരൂപങ്ങൾക്ക് ഉണർച്ച നൽകേണ്ടത് അതിനൊരു ഉണർവ് നൽകേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ് കാരണം ആ കലാരൂപങ്ങളിലൂടെ നമ്മൾ അവതരിപ്പിക്കുന്നതും പൊതുസമൂഹത്തോട് വിളിച്ചു പറയുന്നതും നമ്മുടെ സംസ്കാരം തന്നെയാണ് ആ സംസ്കാരത്തിലാണ് ഇന്ന് നമ്മുടെ കലാരൂപങ്ങൾ ഇല്ലാതാകുന്നത്. ഒരുപരിധിവരെ പഴയ കലാരൂപങ്ങൾ അവതരിപ്പിക്കുവാനുള്ള കലാകാരന്മാരുടെ ലഭ്യതക്കുറവാണ് അഥവാ കലാകാരന്മാർ ഉണ്ടെങ്കിൽ തന്നെ അവരെ അറിയാതെ പോകുന്നു. ഇന്ന് ഉത്തരവാദിത്ത ടൂറിസം അടക്കം ഗവൺമെൻറ് പ്രോത്സാഹിപ്പിക്കുമ്പോൾ അതിൻറെ ഒരു ഭാഗമാകുവാൻ നാടൻ കലാരൂപങ്ങൾക്ക് ഒരു അവസരം ഉണ്ട് എന്നാൽ ഈ നാടൻകലാരൂപങ്ങൾ അവതരിപ്പിക്കുന്നവർ ഇതിനെ എത്രത്തോളം തരംതാഴ്ത്തുന്നു അത്രത്തോളം തരം താഴ്ത്തുകയാണ് നാം കാണുന്നത് കാരണം. കലാരൂപങ്ങൾ അവതരിപ്പിക്കുവാൻ വേണ്ട പണം ഈ കലാകാരന്മാർക്ക് ഇല്ലാത്തതു കൊണ്ടായിരിക്കാം.
. എന്നിരുന്നാലും നമ്മുടെ തനത് നാടൻ കലകളും പ്രാചീന കലകളും നമ്മളോട് വിളിച്ചോതുന്ന അനേകം നല്ല വാക്കുകളും പ്രവർത്തികളും ഉണ്ട് അത് നമുക്ക് സമ്മാനിക്കുന്നത് നല്ല ഒരു നാളെയാണ് ആ നാളെയെ നല്ല നാളെയെ കെട്ടിപ്പടുക്കുന്നതിനുള്ള ഒരു ഉണർവാണ് ഇതുപോലുള്ള നാടൻകലകൾ നമുക്ക് പ്രത്യേകിച്ച് മലയാളികൾക്ക് സമ്മാനിക്കുന്നത്...
ഇതുകൊണ്ടാണ് ഒരുതരത്തിൽ പറഞ്ഞാൽ നാടൻ കലകൾക്ക് അധപ്പതനം സംഭവിച്ചു എന്ന് നാം പറയുന്നത് അതുപോലെതന്നെ പഴയതുപോലുള്ള ആവശ്യക്കാര് ഈ നാടൻ കലകൾക്ക് ഇല്ല എന്നുതന്നെ പറയണം. പുതുതലമുറയിൽ പെട്ടവർ സോഷ്യൽ മീഡിയയും സിനിമയും അടക്കം അരങ്ങുവാഴുന്ന ഇക്കാലത്ത് ഇതുപോലെയുള്ള നല്ല നാടൻ കലാരൂപങ്ങൾ നല്ല നാട്ടു കലാരൂപങ്ങൾ കാണുവാൻ എവിടെനിന്ന് സമയം. തൻറെ തായ് ജീവിതചക്രം പടുത്തുയർത്തുവാൻ ഓടിക്കൊണ്ടിരിക്കുന്ന കേരളസമൂഹത്തിന് ഇതുപോലെയുള്ള നാടൻകലാരൂപങ്ങളെ സംരക്ഷിക്കേണ്ടതില്ല ആവശ്യകത എത്രത്തോളമുണ്ടെന്ന് നാം അറിയേണ്ടതുണ്ട്...
അധികാരികളുടെ അവഗണന
തീർച്ചയായും അധികാരി വർഗ്ഗങ്ങൾ ഇതുപോലുള്ള നാടൻ കലാരൂപങ്ങളുടെ തീർച്ചയായും ഒരു വിവേചനമാണ് കാഴ്ചവെക്കുന്നത് അല്ലെങ്കിൽ എത്രയെത്ര സർക്കാറുകൾ നമ്മുടെ നാട് മരിച്ചുപോയി അവർക്കാർക്കും പഴയ പ്രാചീനകാലത്തുതന്നെ പിടിച്ചുയർത്തി കൊണ്ടുവരുവാൻ സാധിച്ചില്ല ഈ രാജ്യങ്ങളെല്ലാം തന്നെ അധപതനത്തിന് പാതയിൽ ആയിരിക്കുന്നത് നാം കാണുന്നതാണ് അതുകൊണ്ടുതന്നെ അവയെല്ലാം ഉയർത്തിക്കൊണ്ടുവരേണ്ടത് നമ്മുടെ ആവശ്യകതയായി മാറിയിരിക്കുന്നു എന്നിരുന്നാലും നാമോരോരുത്തരും അതിനുവേണ്ടി പ്രേമിക്കണം ഓരോ അധികാരിയുടെയും ചെവികളിൽ കാതുകളിൽ പ്രാചീന കഥകളുടെ മാഹാത്മ്യം വിളിച്ചോതുന്ന തരത്തിൽ നമുക്ക് പ്രവർത്തിക്കാം നമുക്ക് നമ്മുടെ കൊണ്ട് സാധിക്കുന്ന വിധത്തിൽ ഈ പ്രാചീന ഒരു പുനർജീവൻ നൽകുവാൻ സാധിക്കും കേരള തനിമ വിളിച്ചോതുന്ന കലകളും ഇന്ന് ഇന്ന് സുലഭമാണ് അധികാരികളുടെ അടുത്ത് അധികാരികളുടെ ആവശ്യകതയ്ക്ക് അനുസരിച്ചാൽ ഈ പ്രാചീന കലകളെ നമുക്ക് ഒന്നുകൂടി പിടിച്ചുയർത്തി കൊണ്ടുവരാം നമ്മുടെ സംസ്കാരത്തെ നമുക്ക് പുറംലോകത്തെ കാണിച്ചുകൊടുക്കാം പലനാടുകളിലും പലദേശങ്ങളിൽ പല പേരുകളിൽ അറിയപ്പെടുന്ന ഒരു പുനർ ജീവൻ നല്കി ആവിശ്യമായി മാറിയിരിക്കുന്നു നമ്മുടെ കേരളത്തിൽ പല മേഖലകളിൽ സ്വാധീനം ചെലുത്താൻ സാധിക്കുന്ന കലകളും അന്യം നിന്നു പോകുന്നത് അതിനെ നമുക്ക് തടഞ്ഞുകൊണ്ട് നല്ലരീതിയിൽ നല്ലതായി നമുക്ക് ഒരു പുതിയ തലമുറയെ വാർത്തെടുക്കുന്നതിൽ കലകൾ നമ്മെ സഹായിക്കുന്നു ദേശങ്ങളിൽ നിന്ന് ദേശങ്ങളിലേക്ക് നമുക്ക് നമ്മുടെ നാടൻ കലകളെ അയയ്ക്കാം അങ്ങനെ നമുക്ക് നാട്ടറിവും നാടിൻറെ പെരുമയും പുറംനാടുകളിൽ അറിയിക്കുന്നതിനുള്ള ഏക ഉപാധിയാണ് നമ്മുടെ നാട്ടിലെ നാടൻ കലകൾ....



Comments
Post a Comment