ഇൻകം ടാക്സ് റൈഡും മലയാള സിനിമയും....
ഇൻകം ടാക്സ് റൈഡും മലയാള സിനിമയും....
രാത്രി കിടന്നുറങ്ങുന്ന വില്ലന്റെ വീട്ടിലേക്ക് നായകന്റെ നേത്രിത്വത്തിൽ കയറി വരുന്ന income tax പട,ഭക്ഷണം കഴിക്കാനായി നായകനും,കുടുംബവും ഇരിക്കുമ്പോൾ വില്ലന്റെ നിർദ്ദേശ പ്രകാരം കയറി വരുന്ന income tax റൈഡുകാർ,ആരാണ് എന്താണ് എന്ന് ചോദിക്കുമ്പോൾ ഒരു id card എടുത്ത് കാണിച്ച് "we are from income tax department ഞങ്ങൾക്ക് ഈ വീടൊന്നു search ചെയ്യണം" എന്ന ഉദ്യോഗസ്ഥന്റെ പഞ്ച് ഡയലോഗ്...തുടങ്ങിയ നിരവധി സീനുകൾ നമ്മൾ സിനിമയിൽ കണ്ടിട്ടുണ്ട്....കാലാ കാലമായി നമ്മൾ പ്രേക്ഷകരെ വിഡ്ഢികളാക്കുകയാണ് ഈ സിനിമാക്കാർ എന്ന കാര്യം പലർക്കും അറിയില്ല...പണ്ടാരോ ചെയ്ത ഒരു വിഡ്ഢിത്വത്തെ ഇന്നും അതേ പടി ഫോളോ ചെയ്യുകയാണ് സിനിമ പ്രവർത്തകർ...സത്യം പറഞ്ഞാൽ income tax raid എന്ന ഒരു സമാധാനപരമായ പ്രവർത്തിയെ ആവശ്യമില്ലാത്ത വയലൻസുകൾ ചേർത്ത് പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കുന്നത് എന്തിനാണ് എന്ന് എനിക്കിതുവരെ മനസ്സിലായിട്ടില്ല....
Income tax raid എന്നാൽ ഒരു പാതിരാത്രിക്ക് കയറി ചെന്ന് വീട് മുഴവൻ വലിച്ചു വാരിയിട്ട് നടത്തുന്ന ഒരു പരിപാടി അല്ല....അതിനു ആദ്യം തന്നെ income tax department ടാക്സ് അടക്കുന്ന ആളുടെ അപ്പോയ്ന്റ്മെന്റ് എടുക്കണം...അത് പോലെ തന്നെ id card എടുത്ത് "we are from income tax department ഞങ്ങൾക്ക് ഈ വീടൊന്നു search ചെയ്യണം" എന്ന് പറയുമ്പോൾ പോയി പണി നോക്കണം ഹേ എന്ന് പറയാൻ ടാക്സ് പേയർക്ക് അധികാരം ഉണ്ട്....ഏതെങ്കിലും ഫയലുകൾ എടുത്ത് കാണിക്കാൻ ടാക്സ് പേയർ മടി കാണിച്ചാൽ വീട് വലിച്ചു വാരി ഇടാൻ ഒന്നും ഉദ്യോഗസ്ഥർക്ക് അവകാശമില്ല....ഉദ്യോഗസ്ഥർ കോടതിയെ സമീപിക്കുകയും ആവശ്യമെങ്കിൽ കോടതിയാണ് ഫയൽ സബ്മിറ്റ് ചെയ്യാൻ ടാക്സ് പേയറോട് ആവശ്യപ്പെടുക...
ഇത്തരത്തിലുള്ള രാപ്പകലിന്റെ വ്യത്യാസമുള്ള ഒരുപാട് കാര്യങ്ങൾ ഇന്നും മലയാള സിനിമയിൽ തുടർന്ന് പോകുന്നു......
Comments
Post a Comment