ഉരുക്കു മനുഷ്യന്റെ ഏകതാ പ്രതിമ




               
ലോകത്തിലെ ഏറ്റവും പൊക്കമുള്ള പ്രതിമയെന്ന ഖ്യാതിയോടെയാണ് ഗുജറാത്തിൽ നർമദാതീരത്ത് ഏകതാപ്രതിമ (സ്റ്റാച്യു ഓഫ് യൂണിറ്റി ) അനാച്ഛാദനം ചെയ്തിരിക്കുന്നത്.

           ഇന്ത്യയുടെ ആദ്യ ഉപപ്രധാനമന്ത്രിയായിരുന്ന, ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ അദ്ദേഹത്തിന്റെ 143 -)0 ജന്മവാര്ഷികദിവസമായ ഒക്ടോബർ 31 ന്  പ്രധാന മന്ത്രി നരേന്ദ്രമോഡി രാജ്യത്തിനു സമർപ്പിച്ചു. ഏകതാപ്രതിമ എന്നറിയപ്പെടുന്ന ഇത്‌ രൂപകൽപന ചെയ്തത്  ശിൽപി റാം. വി. സുതർ ആണ്. 2989 കോടി രൂപയോളം ചിലവായി. കോൺക്രീറ്റ് ഭിത്തിയിൽ ഉരുക്ക് ചട്ടക്കൂടിനു പുറത്ത് വെങ്കല പാളികൾ പൊതിഞ്ഞിരിക്കുന്ന രീതിയിൽ ആണ് നിർമാണം. ഗുജറാത്തിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം ആണ് 182 മീറ്റർ ആയി ഉയരം നിച്ഛയിക്കാൻ കാരണം.

     കാഴ്ചകൾ

       153  മീറ്റർ ഉയരത്തിൽ    കാഴ്ചക്കാർക്ക്  ഗാലറി ഉണ്ടാകും. ഒരേ സമയം 200 പേർക്ക് നിൽക്കാം. ലിഫ്റ്റ് കൾ കയറി ഇവിടെ എത്താം. വിന്ധ്യ, ശതപുര മലനിരകൾ 212 കിലോമീറ്റർ ദൂരത്തിൽ പരന്നു കിടക്കുന്ന സർദാർ സരോവർ ഡാം എന്നിവ കാണാം. പുഴയിൽ വെള്ളം ഉള്ളപ്പോൾ ബോട്ടിൽ എത്താനും സൗകര്യം ഉണ്ട്. സർദാർ പട്ടേലിന്റെ ജീവിതത്തെ കുറിച്ചുള്ള മ്യൂസിയം, ഭാരത് ഭവൻ പ്രദർശന ഹാൾ, 3D പ്രോജെക്ഷൻ മാപ്പിങ്, 250ടെന്റ് കളോട് കൂടിയ ടെന്റസിറ്റി, ആദിവാസി മ്യൂസിയം, കരകൗശല വിപണി,പുഷ്പങ്ങളുടെ താഴ്‌വര, സംസ്ഥാനങ്ങൾക്ക് തങ്ങളുടെ അഥിതി മന്ദിരങ്ങൾ തുടങ്ങിയവ പ്രധാന ആകർഷണങ്ങൾ ആണ്.   
 
    പ്രവേശനം
 
         ന്ദർശന ടിക്കറ്റ്  www.soutickset.in എന്ന വെബ്സൈറ്റ് വഴി ബുക്ക്‌ ചെയ്യാം. ഇതുപയോഗിച് അണക്കെട്ടിലേക്കും പൂന്തോട്ടത്തിലേക്കും പ്രവേശിക്കാം. പ്രവേശന സമയം രാവിലെ 9:00 മുതൽ വൈകിട്ട് 6:00 വരെ.

Comments

Popular posts from this blog

നാടൻ കലാ രൂപങ്ങൾ അധപതനത്തിന്റെ പാതയിൽ

തമിഴ് ഭാഷ

കാടിന്റെ മക്കൾ