ഹർത്താൽ രഹിത സുന്ദര കേരളം പടുത്തുയർത്താം നമുക്ക്...

ഹർത്താലുകൾ ഇല്ലാത്ത സുന്ദരമായ കേരളമാണ് നാം സ്വപ്നം കാണുന്നത് എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ ഹർത്താൽ അത്യന്താപേക്ഷിതമായ ഒന്നായി മാറിയിരിക്കുന്നു. അതിനുകാരണം കേരളത്തിലെ രാഷ്ട്രീയ സാഹചര്യം, കേരളത്തിലെ സമുദായിക സാഹചര്യമോ മാത്രമല്ല. കേരളത്തിലെ ജീവിതരീതിയും ഹർത്താലിനോട് ഉപമിച്ച തന്നെ പറയാം. കേരളത്തിലെ അപ്രതീക്ഷിതമായി വരുന്ന ഹർത്താലുകൾ ജനജീവിതത്തെ ശരിക്കും ബാധിക്കുന്ന തരത്തിലേക്ക് തന്നെ മാറിയിരിക്കുന്നു ജനജീവിതം സ്തംഭിപ്പിച്ചു കൊണ്ട് രാഷ്ട്രീയപാർട്ടികളുടെ ഹിഡൻ അജണ്ട ജനങ്ങളിലേക്ക് അടിച്ചേൽപ്പിക്കുകയാണ് ഹർത്താലുകൾ കൊണ്ട് സാധിക്കുന്നത്.
  രാഷ്ട്രീയ പകപോക്കൽ നടത്തിഒരു രാഷ്ട്രീയ പാർട്ടിയിലെ ഒന്നോ അതിൽകൂടുതലോ രാഷ്ട്രീയകക്ഷികൾ മരിക്കുമ്പോൾ അതിൽ മനംനൊന്ത്. ജനങ്ങളുടെ സ്വൈര്യജീവിതം തടസ്സപ്പെടുത്തുകയാണ് രാഷ്ട്രീയ പാർട്ടികൾ ഇപ്പോൾ  കാണിക്കുന്നത്. ഏത് രാഷ്ട്രീയ പാർട്ടി ആയാലും അതിപ്പോൾ വലതായാലും ഇടതായാലും. ഹർത്താലിനോട് ഹർത്താൽ നടത്തുന്നതിനോട് ഹർത്താൽ ഇതര പരിപാടികളോടും അവർക്കുള്ള കൂറ് ഒന്നുതന്നെ,
ഇതിനൊരു മാറ്റം അനിവാര്യമാണ് ഇതിനെതിരെ ഒരു നിയമനിർമ്മാണം അത്യന്താപേക്ഷിതമാണ്.
       
     ഒരു ഹർത്താൽ നടത്തി കഴിയുമ്പോൾ നമ്മുടെ തന്നെ സ്വത്ത് അതായത് നമ്മുടെ പൊതുമുതൽ നശിപ്പിക്കുകയാണ് ചെയ്യുന്നത്. കെഎസ്ആർടിസി ബസ് ആയാലും പോലീസ് വാഹനം ആയാലും അടിച്ചുതകർത്തു കഴിയുമ്പോൾ അതിൽ അത് പിന്നീട് ഉണ്ടാക്കി എടുക്കേണ്ട ചുമതലയും നമ്മുടേത് മാത്രമായിരിക്കുന്നു, അപ്പോൾ ഒരു രാഷ്ട്രീയപാർട്ടിയും അവിടെ അതിനു സഹായഹസ്തവുമായി എത്തുനില്ല ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവും കോടികൾ മുടക്കുന്നില്ല.  നമ്മുടെ നികുതിപ്പണം കൊണ്ട് തന്നെ വേണം വീണ്ടും അത് നന്നാക്കുവാൻ ചെയ്യുവാൻ. കഴിഞ്ഞ രണ്ടാഴ്ച അല്ലെങ്കിൽ പോട്ടെ ഒരു മാസം കഴിയുമ്പോൾ അടുത്ത രാഷ്ട്രീയപാർട്ടിയുടെ ഹർത്താൽ വീണ്ടും പൊതുമുതൽ നശിപ്പിക്കപ്പെടുന്നു നശിക്കുന്നു അപ്പോഴും ഇതേ പ്രക്രിയ ആവർത്തിക്കുന്നു.   
   ഹർത്താൽ നിർത്താൻ വേണ്ട കരുതലുകൾ
  
  രാഷ്ട്രീയ അക്രമങ്ങൾ ഉണ്ടാകുമ്പോൾ അത് രാഷ്ട്രീയ അക്രമങ്ങൾ ആയി മാത്രം കണ്ടുകൊണ്ട് അതിനെ രാഷ്ട്രീയമായി ചെറുത്തു തോൽപ്പിക്കുക എന്നതാണ് ഒരു മാർഗ്ഗം

ജനജീവിതം സ്തംഭിപ്പിച്ചു കൊണ്ടുള്ള ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള യാതൊരുവിധ ഹർത്താൽ പ്രവർത്തനങ്ങളും ഇനി കേരളത്തിൽ നടന്നുകൂടാ..
  
   ഹർത്താൽ തകർക്കുന്ന ടൂറിസം മേഖല
അടിക്കടി വർധിച്ചുവരുന്ന ഹർത്താലുകളുടെ എണ്ണം കേരളത്തിലെ ടൂറിസം മേഖലയെ സാരമായി തന്നെ ബാധിക്കുന്നു കാരണം കേരളത്തിൽ എന്നും ഹർത്താൽ ആണെന്നും ഹർത്താൽ അനുകൂലികൾ തങ്ങളെ ആക്രമിക്കുമെന്നും തങ്ങൾ പോകുവാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങൾ ഒട്ടും സുരക്ഷിതമല്ല എന്നും അതുപോലെ തന്നെ അവർക്ക് ഇവിടെ കാണുവാനും സാധിക്കും എന്നുള്ള ഒരു ഒരു തോന്നൽ ടൂറിസ്റ്റുകളുടെ ഉള്ളിലുണ്ടാകും അവരുടെ ഈ തിരിച്ചറിവ് നമ്മുടെ ടൂറിസം മേഖലയെ തീർത്തും പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയിലാണ് ഇന്ന് നാം എത്തിനിൽക്കുന്നത്.
  പ്രളയത്തിനുശേഷം കരകയറി വരുന്ന പിടിച്ചു കയറിവരുന്ന ടൂറിസം മേഖല ഈ ഹർത്താലുകൾ കൊണ്ട് അധപതനത്തിന് പാതയിലേക്ക് പോകുന്നുവെന്ന് ചെറിയൊരു സംശയമില്ലാതെ ഇല്ലാതില്ല.., കേരളത്തിലെ ധനസ്ഥിതി മെച്ചപ്പെടുത്തുന്ന ടൂറിസം മേഖലയെ തകർത്തുകൊണ്ട് തന്നെ കേരളത്തിലെ ഹർത്താൽ മുന്നേറുമ്പോൾ ടൂറിസത്തിന് നമ്മുടെ കേരളത്തിലെ പഠനവുമായി മാറുന്ന ഒരു അവസ്ഥ നമ്മൾ മുന്നിൽ കാണേണ്ടതുണ്ട്.
തകർച്ച വക്കിൽ നിൽക്കുന്ന ടൂറിസം മേഖലയെ കൈപിടിച്ചുയർത്തി കൊണ്ടുവരേണ്ട രാഷ്ട്രീയ കക്ഷികൾ തന്നെ ടൂറിസം മേഖലയെ അവരുടെ ഹർത്താലുകൾ കൊണ്ട് അടിച്ചമർത്തുന്ന കാഴ്ചയാണ് നമ്മൾ ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത് ഇത് വർഷങ്ങളോളം തുടരുകയാണെങ്കിൽ കേരളത്തിൽ ടൂറിസം എന്ന പദം തികച്ചും ഡിക്ഷ്ണറിയിൽ മാത്രം കാണുന്ന ഒരു വാക്കായി മാത്രം മലയാളികൾക്ക് ടൂറിസത്തെ ആസ്വദിക്കാം. കേരളത്തില് ഖജനാവ് നിറക്കുന്നത്തിൽ അതിൽ ഒരുപരിധിവരെ കേരളത്തിലെ ടൂറിസം സഹായിക്കുണ്ട്.
അങ്ങനെയുള്ള ടൂറിസ്റ്റ് യാണ് കേരളത്തിലെ ഹർത്താൽ കേരളത്തിലെ രാഷ്ട്രീയപാർട്ടികൾ രാഷ്ട്രീയ കാപാലികന്മാർ നടത്തുന്ന ഹർത്താലുകൾ കേരളത്തിലെ ടൂറിസം മേഖലയെ അധപതനത്തിന് വിട്ടുകൊടുക്കുന്ന കാഴ്ചയാണ് നാമിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.....
ഹർത്താൽ ജനജീവിതത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു....
  
അപ്രതീക്ഷിതമായ ഹർത്താലുകളാണ് ഇപ്പോൾ കേരളത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.  ഏകദേശം മൂന്നു നാല് അഞ്ച് വർഷങ്ങൾക്കു മുമ്പ് ഒരു ഹർത്താൽ നടക്കുന്നുണ്ടെങ്കിൽ അത് ഒരു 3 ദിവസം മുമ്പെങ്കിലും പ്രഖ്യാപിക്കുകയും എല്ലാ ജനങ്ങളും അതിനെപ്പറ്റി അറിയുകയും ചെയ്യുമായിരുന്നു എന്നാലിന്ന്..രാത്രിയുടെ മറവിൽ ഹർത്താൽ പ്രഖ്യാപിക്കുകയും പകലിൻറെ മറവിൽ ഇടിച്ചുനിരത്തൽ നടത്തുകയും പൊതുമുതൽ വ്യാപകമായി നശിപ്പിക്കപ്പെടുകയും ചെയ്യുന്നതായി ഒരു ട്രെൻഡ് ആയി മാറിയിരിക്കുന്നു...
  പാൽ പത്രം ആശുപത്രി എന്ന അവശ്യസർവീസുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട് എങ്കിൽ കൂടിയും.. ഒരു സാധാരണ കുടുംബത്തിനെ ഹർത്താൽ പ്രതികൂലമായിത്തന്നെ ബാധിക്കുന്നു...
    സോഷ്യൽ മീഡിയയുടെ അതിപ്രസരം എന്നുതന്നെ പറയട്ടെ കേരളത്തിലെ യുവാക്കളെ ഈ ഹർത്താൽ ബാധിക്കുകയില്ല കാരണം അവർ വേറൊരു ലോകത്താണ് ജീവിക്കുന്നത് ഒരു ഒരു ഹർത്താൽ ആണെന്നറിയുമ്പോൾ അവർ മതിമറന്ന് ആഘോഷിക്കുന്നു.   മദ്യപാനത്തിനും കൊച്ചുകൊച്ചു നൊസ്റ്റാൾജിയ കളുടെയും കാലത്തേക്ക് ഈയൊരു ഹർത്താലുകൾ അവരെ കൂട്ടികൊണ്ടുപോകുന്നു അതുകൊണ്ടുതന്നെ കേരളത്തിലെ യുവാക്കൾ ഹർത്താലുകൾ ഇഷ്ടപ്പെട്ടുവരെ പോകുന്നു..  ഇതുകൊണ്ടാണ് കേരളത്തിലെ യുവാക്കൾ ശബ്ദിക്കാത്തത്.  ഹർത്താലുകൾ ശരിക്കും തകർക്കുന്നത് കേരളത്തിലെ ജനജീവിതത്തെയും കേരളത്തിലെ ടൂറിസം മേഖലയുടെ അതുപോലെതന്നെ ഇതര മേഖലയുടെയും കേരളത്തിലെ പല പല പ്രസ്ഥാനങ്ങളെയും കേരളത്തിലെ നല്ല ഒരു ഭാവിയെയും മാത്രമാണ്....

ഇതു തിരിച്ചറിഞ്ഞു കൊണ്ട് തന്നെ നമുക്കിനി മുന്നോട്ടുപോകാം കേരളത്തിലെ ഓരോ ഹർത്താൽ നശിപ്പിക്കുന്നത് അത് രാഷ്ട്രീയ പാർട്ടികളുടെ പകപോക്കലിന് സമയം ആണെങ്കിൽ കൂടിയും അത് അക്ഷരാർത്ഥത്തിൽ നശിപ്പിക്കുന്നത് കേരളത്തിന് ഭാവിയാണ് കേരളത്തിലെ യുവതലമുറയുടെ സമയത്തെയാണ് ..... അതുകൊണ്ട് ശക്തമായിത്തന്നെ നമുക്ക് പറയുവാൻ സാധിക്കണം നമ്മളെ നശിപ്പിക്കുന്ന നമുക്കുവേണ്ടത് നമുക്ക് ആവശ്യമില്ലാത്ത ഹർത്താൽ ഞങ്ങൾക്ക് വേണ്ട വേണ്ട എന്ന്...
  ഉച്ചത്തിൽ ഉറക്കെ വിളിച്ചു പറയുവാൻ സാധിക്കണം ഹർത്താൽ ഞങ്ങൾക്ക് വേണ്ട വേണ്ട എന്ന്...  
 
അപ്രതീക്ഷിതമായി വരുന്ന ഹർത്താലുകൾ കേരളത്തിന് ജനജീവിതത്തെ തികച്ചും ദോഷകരമായി ബാധിക്കുന്നത് പ്ലാൻ ചെയ്തു വച്ച പല പരിപാടികളും നടത്തുവാൻ സാധിക്കാത്തതും..  ഒന്ന് ഉറങ്ങി എണീക്കുമ്പോൾ താൻ ഇന്നലെ പ്ലാൻ ചെയ്തു വച്ച പല പരിപാടികളും ഇന്ന് ഹർത്താൽ മാറ്റിവെയ്ക്കപ്പെടുന്ന ഒരു അവസ്ഥ അത് നിങ്ങൾ മനസ്സിലാക്കണം അത് നിങ്ങൾ തിരിച്ചറിയണം...
   ഇന്നലത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇന്ന് എന്ന് നമുക്ക് എല്ലാവർക്കും അറിയാം എങ്കിൽ കൂടിയും നിങ്ങൾ ഒന്നായിട്ട് ഒറ്റക്കെട്ടായി പറയണം ഹർത്താൽ നമുക്ക് വേണ്ടേ വേണ്ട ഹർത്താൽ നശിപ്പിക്കുന്നത് നമ്മുടെ ഭാവി നമ്മുടെ പൊതുമുതലാണ് നമ്മുടെതന്നെ ജീവിതത്തെ ആണ്...
   ഈ ഒരു തിരിച്ചറിവാണ് നിങ്ങൾക്ക് ഉണ്ടാവേണ്ടത് ഈ ഒരു തിരിച്ചറിവാണ് കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്ക് ഉണ്ടാവേണ്ടത് കേരളത്തിൽ പലവിധ രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്തുമ്പോൾ അതിനെ രാഷ്ട്രീയമായിത്തന്നെ കണക്കാക്കുക രാഷ്ട്രീയമായി തന്നെ അതിന് തിരിച്ചടി നൽകുകയാണ് അല്ലാതെ ജനജീവിതത്തിന് ഇടയിലൂടെ അല്ല ജനജീവിതത്തെ സ്തംഭിപ്പിച്ചു കൊണ്ട് നിങ്ങൾ നിങ്ങളുടെ യോദ്ധാവിനെ നിശ്ചയിക്കേണ്ടത് അണികൾക്ക് എന്തെങ്കിലും പറ്റിയാൽ അതിൻറെ മറവിൽ ഹർത്താൽ നടത്തി ജനജീവിതം സ്തംഭിപ്പിച്ചു കൊണ്ട് കേരളത്തിലെ ജന സൗഹാർദ്ദം തടസ്സപ്പെടുത്തുക അല്ല വേണ്ടത്....
     കൈപിടിച്ചുയർത്താൻ നമുക്ക് കേരളത്തെ  അല്ലാതെ ചവിട്ടി താഴ്ത്തുക അല്ല  വേണ്ടത്...
  രാഷ്ട്രീയ  അതിക്രമങ്ങൾ തികച്ചും രാഷ്ട്രീയ പരമായി തന്നെ തീർക്കുവാനും രാഷ്ട്രീയപരമായി അതിനെ കാണുവാനും കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്ക് ഒരു കനിവുണ്ടാകണം കേരളത്തിലെ ഓരോ മലയാളിയോടും ഓരോരോ കേരള ജനതയോടും......

Comments

Popular posts from this blog

നാടൻ കലാ രൂപങ്ങൾ അധപതനത്തിന്റെ പാതയിൽ

തമിഴ് ഭാഷ

കാടിന്റെ മക്കൾ