'കോട്ടയം പുഷ്പനാഥ് 'വായനയുടെ വസന്തം വിരിയിക്കാൻ ഒരിക്കൽകൂടി....

ലയാളികളുടെ ആർതർ കോനൻ ഡോയലും, ഹാർഡ്‍ലി ചെയ്‌സും, ബ്രാം സ്ട്രോക്കറും എല്ലാം ആയിരുന്നു കോട്ടയം പുഷ്പനാഥ്. ഉദ്യോഗത്തിന്റെ മുൾമുനയിൽ മലയാളം നെഞ്ച് പൊട്ടിയ അപസർപ്പക സാഹിത്യ വായനാക്കാലമായിരുന്നു അദ്ദേഹം സമ്മാനിച്ചത്. കുറ്റാന്വേഷണ കഥകളുടെ നാടകീയതയും, ഹൊറർ കഥകളുടെ ഭീകരതയും കൂട്ടിയിണക്കി മലയാളിയെ ജനപ്രിയ നോവൽ വായനയുടെ സവിശേഷമായൊരു മേഖലയിലേക്ക് നയിക്കുകയായിരുന്നു കോട്ടയം പുഷ്പനാഥ് എന്ന എഴുത്തുകാരൻ. ഹാഫ് എ കൊറോണ പുകച്ചു, ഫ്രഞ്ച് വൈൻ നുണഞ്ഞു ആ കുറ്റാന്വേഷണം വായനയുടെ ലഹരിയായി. വിദേശത്തു ഒരിക്കൽ പോലും പോകാതെ പുഷ്പനാഥിന്റെ ഡിറ്റക്റ്റീവുകൾ കാര്പാന്ത്യൻ മലനിരകളിലൂടെയും ബ്രിട്ടീഷ് നഗരങ്ങിലൂടെയും സാഹസിക യാത്ര നടത്തി. ബെർമുഡ ട്രൈയാങ്കിളും, ശാന്ത സമുദ്രത്തിലെ അന്തർ വാഹിനിയും സസ്പെൻസിൽ ഭാവന സമുദ്രത്തിലൂടെ പാഞ്ഞു. ഫറവോന്റ് മരണമുറിയും, രക്തം പുരണ്ട രാത്രിയും, പാരലൽ റോഡും, ഓവർ ബ്രിഡ്‌ജും, ലെവൽ ക്രോസ്സും വായനക്കാരെ ശ്വാസംമുട്ടിച്ചു. കുറ്റത്തിന്റെ രഹസ്യം കണ്ടുപിടിക്കലാണ് സർഗാത്മകത എന്ന് മലയാളികളോട് പറഞ്ഞത് കോട്ടയം പുഷ്പനാഥ് ആയിരുന്നു.
ചെറുപ്പകാലത്തേ അമ്മയെ നഷ്ടമായെങ്കിലും വായന ലോകത്തേക്ക് കൂട്ടികൊണ്ടുപോയത് അമ്മയാണ്. ഷെർലക് ഹോംസ് എന്ന കുറ്റാന്വേഷണ കഥാപാത്രം അങ്ങനെയാണ് മനസ്സിൽ കയറുന്നത്. കോട്ടയം പുഷ്പനാഥ് ഒരു പ്രായത്തിന്റെ കാലഘട്ടത്തിന്റെ പ്രതിനിധി ആണെന്ന് വേണം കരുതാൻ. 1990 കൾക്ക് ശേഷം കേരളത്തെ ഒരു ഗോഥിക് ഇടനാഴിയുമായി ബന്ധിപ്പിക്കുകയും അത്‌ പിന്തുടരാൻ വായനക്കാരെ പ്രേരിപ്പിക്കുകയും ചെയ്ത എഴുത്തായിരുന്നു അദ്ദേഹത്തിന്റെത്. കേരളത്തിലെ ചെറുപ്പക്കാരെ കോട്ടയം പുഷ്പനാഥിന്റെ ഡിറ്റക്റ്റീവ് കഥകളും മാന്ത്രിക കഥകളും ഏറെ സ്വാധീനം
 
ചെലുത്തിയവയായിരുന്നു. വായനക്കാർക്ക് ഒരു കാലത്ത് ലൈബ്രറികൾ ആയിരുന്നു പുഷ്പനാഥിന്റെ കോട്ടകൾ. കടവാതിലുകൾക്ക് ഭീതിയുടെ ഇരുട്ട് കൊടുത്തത് കോട്ടയം പുഷ്പനാഥ് ന്റെ നോവലുകളാണ്.
 
ഡ്രാക്കുളയെ പുഷ്പനാഥ് മലയാളത്തിലേക്ക് പിടിച്ചു കെട്ടി കൊണ്ടുവന്നു. കേരളത്തിൽ നിന്നും കാർപാന്ത്യൻ മലനിരകളിലെ കൊട്ടകളിലേക്ക് പുഷ്പനാഥ് എളുപ്പം ഒരു പാലം പണിതു. ഇരുട്ടത്തുള്ള ആ യാത്രയിൽ റാന്തൽ വെളിച്ചവും നിഗൂഡമായ നിശബ്ദതയുമായി വായനക്കാർ അയാളെ പിന്തുടർന്നു. കയറിപോകേണ്ട ഒരു പടി ആയിരുന്നു എല്ലാ വായനക്കാർക്കും കോട്ടയം പുഷ്പനാഥ്..
 
ഡിറ്റക്ടീവ് നോവലുകളിലൂടെ മലയാളികളെ ഹരംകൊള്ളിച്ച എഴുത്തുകാരനായിരുന്നു അന്തരിച്ച കോട്ടയം പുഷ്പനാഥ്. ആര്തര് കോനന് ഡോയല് ഷെര്ലക് ഹോംസ് എന്ന കഥാപാത്രത്തിലൂടെ ലോകത്തെ വിസ്മയം കൊള്ളിച്ചതുപോലെ കോട്ടയം പുഷ്പനാഥ് ഡിറ്റക്ടീവ് പുഷ്പരാജ്, ഡിറ്റക്ടീവ് മാര്ക്സിന് എന്നിവരിലൂടെ മലയാളി വായനക്കാരുടെ മനം കവര്ന്നു. ഒരു തലമുറയെ വായനയുടെ ലോകത്തേയ്ക്ക് കൈപിടിച്ചുനടത്തിയതില് കോട്ടയം പുഷ്പനാഥ് എന്ന എഴുത്തുകാരന്റെ പങ്ക് ചെറുതല്ല.
ഉദ്വേഗവും ജിജ്ഞാസയും നിറഞ്ഞ കോട്ടയം പുഷ്പനാഥിന്റെ നോവലുകള് പുനര്ജനിക്കുകയാണ്. അതെ, ഡിറ്റക്ടീവ് മാര്ക്സിനും ഡിറ്റക്ടീവ് പുഷ്പരാജും വീണ്ടും വായനക്കാരെ തേടി എത്തുകയാണ്.
 
മനോരാജ്യം എന്ന പ്രസിദ്ധീകരണത്തിലായിരുന്നു കോട്ടയം പുഷ്പനാഥിന്റെ ചുവന്ന മനുഷ്യന് എന്ന നോവല് അച്ചടിച്ചു വന്നത്. തുടര്ന്ന് നിരവധി ഡിക്റ്റക്ടീവ് നോവലുകളും മാന്ത്രിക കഥകളും അദ്ദേഹത്തിന്റേതായി പുറത്തുവന്നു. അവയെല്ലാം വായനാലോകം ആവേശത്തോടെ ഏറ്റെടുത്തു. മലയാള ഡിക്റ്റക്റ്റീവ് സാഹിത്യരംഗം അടക്കിവാണ ആ തൂലികയില് നിന്ന് മുന്നൂറ്റന്പതിലേറെ സൃഷ്ടികളാണ് പിറന്നത്.
 
ചുവന്ന മനുഷ്യന് ശേഷം ഡയല് 00003, പ്ലൂട്ടോയുടെ കൊട്ടാരം, ഫറോവാെന്റ മരണമുറി, ഒളിമ്പസിലെ രക്തരക്ഷസ് എന്നീ നോവലുകളും പ്രസിദ്ധീകരിക്കും. കോട്ടയം പുഷ്പനാഥിന്റെ എല്ലാ പുസ്തകങ്ങളും കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷനിലൂടെ വീണ്ടും വായനക്കാരുടെ കയ്യില് എത്തുമെന്ന് ഉറപ്പു തരുന്നു റയാന് പുഷ്പനാഥ്.
 
കോട്ടയം പുഷ്പനാഥിന്റെ 1970, 80 കാലഘട്ടങ്ങളിൽ വായനക്കാരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ക്ലാസിക് നോവലുകൾ കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷനിലൂടെ ഒരിക്കൽ കൂടി... പഴയ വായനക്കാർക്ക് ഗൃഹാതുരത്വത്തിന്റെ സ്മരണകൾ വീണ്ടെടുക്കുവാനും  പുതിയ തലമുറയ്ക്ക് വായനയുടെ പുത്തൻ അനുഭവം പകർന്നു കൊടുക്കുവാനും ഒരു കാലത്ത് വായനക്കാരെ കിടിലം കൊള്ളിച്ച കോട്ടയം പുഷ്പനാഥിന്റെ ആദ്യകാല (70's & 80's) നോവലുകൾ നിങ്ങളുടെ കൈകളിലേക്ക് ഒരിക്കൽ കൂടി എത്തുവാൻ ഒരുങ്ങുന്നു കോട്ടയം പുഷ്പനാഥ്...  .
അദ്ദേഹത്തിൻറെ കൊച്ചുമകൻ റയാൻ പുഷ്പനാഥ് ആണ് കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷനിലൂടെ  എക്കാലത്തെയും മികച്ച  നോവലുകളായ ചുവന്ന മനുഷ്യൻ, പ്ലൂട്ടോയുടെ കൊട്ടാരം, ഒളിമ്പിക്സിലെ രക്തരക്ഷസ്, മരണമില്ലാത്തവൻ,ഹിറ്റ്ലറുടെ തലയോട് എന്നിവ  ഗൃഹാതുരത്വത്തിൽ സ്മരണകളിലൂടെ പഴയ വായനക്കാരെ മുൾമുനയിൽ നിർത്തുവാൻ പുതിയ തലമുറയുടെ വായനാ ശീലത്തിന് വേറൊരു മുഖം നൽകുവാൻ കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷൻ ലൂടെ കോട്ടയം പുഷ്പനാഥ് എക്കാലത്തെയും മികച്ച നോവലുകൾ റീപബ്ലിഷ് ചെയ്യുന്നു......


  

Comments

Popular posts from this blog

നാടൻ കലാ രൂപങ്ങൾ അധപതനത്തിന്റെ പാതയിൽ

തമിഴ് ഭാഷ

കാടിന്റെ മക്കൾ